എൻഡോസൾഫാൻ സമരമുറ്റം പ്രതിഷേധ പരിപാടിയിൽ ദുരിതബാധിത കുടുംബം പ്ലക്കാർഡുയർത്തിയപ്പോൾ

എൻഡോസൾഫാൻ; സമരമുറ്റത്ത് സങ്കടമിരമ്പി

കാഞ്ഞങ്ങാട്: ബജറ്റിൽ തുക വകയിരുത്താത്തതിലും ആവശ്യമായ ചികിത്സ ലഭിക്കാത്തതിലും പ്രതിഷേധം രേഖപ്പെടുത്താനും ആവശ്യങ്ങൾ അംഗീകരിച്ചുകിട്ടാനും വേണ്ടി വീട്ടുമുറ്റത്ത് നടത്തിയ സമരം സങ്കടക്കാഴ്ചകളായി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന സമരമുറ്റത്ത് നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.

ദയാബായി, സി.ആർ. നീലകണ്ഠൻ, കെ. അജിത, എം. സുൽഫത്ത്, സീതാദേവി കാര്യാട്ട്, അനിത ഷിനു തുടങ്ങി സംസ്ഥാനത്തി​െൻറ പലഭാഗത്തുനിന്ന്​ സാമൂഹിക–സാംസ്​കാരിക പ്രവർത്തകർ ആശംസകളറിയിച്ചു.

സർക്കാർ വാക്കുപാലിക്കുക, ആവശ്യമായ ചികിത്സ ലഭ്യമാക്കുക, സുപ്രീംകോടതി വിധി നടപ്പാക്കുക തുടങ്ങി പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു സമരത്തിൽ ഉന്നയിച്ചത്.

അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Endosulfan victims protest related to budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.