കാസർകോട്: കാൻസർ ബാധിച്ച് മരിച്ച ബുദ്ധിമാന്ദ്യം സംഭവിച്ച പെൺകുട്ടിയെയും മാതാപിതാക്കളെയും എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഓൺലൈനായി സമർപ്പിച്ച അപേക്ഷ പരിശോധിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഡെപ്യൂട്ടി കലക്ടർക്ക് (എൻഡോസൾഫാൻ വിഭാഗം)നിർദേശം നൽകി. മുളിയാർ കാനത്തൂർ ശ്രീന നിലയത്തിൽ കെ. ഇന്ദിരയുടെ അപേക്ഷ പരിഗണിക്കണമെന്നാണ് നിർദേശം.
മകൾക്ക് പിന്നാലെ മാതാപിതാക്കളും രോഗബാധിതരാണെന്നും തങ്ങളുടെ റേഷൻ കാർഡ് പോലും ബി.പി.എൽ അല്ലെന്നും പരാതിയിൽ പറയുന്നു. വിവിധ എൻഡോസൾഫാൻ കേസുകൾ നേരിട്ട് കേൾക്കുന്നതിനായി ഡെപ്യൂട്ടി കലക്ടറെ സിറ്റിങ്ങിൽ വിളിച്ചുവരുത്തിയിരുന്നു. പരാതിക്കാരിയുടെയും മകളുടെയും പേരുകൾ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. എന്നാൽ, രേഖകൾ സഹിതം തങ്ങൾ ഓൺലൈൻ അപേക്ഷ നൽകിയതാണെന്ന് പരാതിക്കാർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അപേക്ഷ പരിഗണിച്ച് നടപടിയെടുക്കാൻ കമീഷൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.