കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പിറകുവശം കെ.പി.ആർ. റാവു റോഡിൽ രൂപപ്പെട്ട പാതാളക്കുഴി
കാസർകോട്: ഈ പാതാളക്കുഴി ഒന്ന് മൂടിത്തരാൻ വല്ല വകുപ്പുമുണ്ടോ..? ചോദിക്കുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാരും ഇരുചക്രവാഹനക്കാരും. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം വർക് ഷോപ് സ്ഥിതിചെയ്യുന്ന ഭാഗത്ത് കെ.പി.ആർ. റാവു റോഡിലാണ് വലിയ കുഴി രൂപപ്പെട്ട് ഗർത്തമായി മാറിയിരിക്കുന്നത്. കുഴിയിൽ നിറയെ ചളിവെള്ളവും കെട്ടിക്കിടക്കുന്നുണ്ട്. ഇതുവഴി രാത്രിയിൽ പോകുന്ന ഇരുചക്രവാഹനക്കാരും ഓട്ടോകളും അപകടത്തിൽപെടുന്നതായും പരാതിയുണ്ട്.
ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ പഴയ ബസ് സ്റ്റാൻഡ് വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നത് ഈ കുഴി മറികടന്നാണ്. കുഴി വലിയതോതിൽ ഗർത്തമായി മാറിയതോടെ കെ.എസ്.ആർ.ടി.സി ബസുകൾ ഇതുവഴി പോകുന്നത് ഇപ്പോൾ തൽക്കാലം നിർത്തിയിട്ടുണ്ട്.
പലപ്പോഴും ടൗണിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കെ.എസ്.ആർ.ടി.സി ബസുകൾ ഇതുവഴി തിരിച്ചുവിടാറുള്ളത്. വാഹനങ്ങൾ പോകുമ്പോൾ ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഡിപ്പോയിലേക്ക് നടന്നുവരുന്ന യാത്രക്കാരുടെ മേലിലും പതിക്കുന്നതായി പരാതിയുണ്ട്. സമീപത്ത് വ്യാപാരസ്ഥാപനങ്ങൾക്കും പ്രയാസമുണ്ടാക്കുന്നുണ്ടിത്. കുഴി മൂടാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.