അർജുൻ ഹൊങ്കര

ദലിത്​ യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം: പൊലീസുകാരൻ റിമാൻഡിൽ

മംഗളൂരു: ചിക്കമഗളൂരു ഗോണിബീഡിൽ പൊലീസ്​ കസ്​റ്റഡിയിൽ ദലിത്​ യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്​റ്റിൽ. സസ്​പെൻഷനിലായിരുന്ന ഗോണിബീഡ്​ പൊലീസ്​ സ്​റ്റേഷനിലെ പി.എസ്​.ഐ അർജുൻ ഹൊങ്കരയെയാണ്​ സി.ഐ.ഡി സംഘം അറസ്​റ്റ്​ ചെയ്​തത്​. മുദിഗരെ സ്വദേശി കെ.എൽ. പുനീതി​ന്‍റെ പരാതിയിലാണ്​ നടപടി. സംഭവത്തിൽ വൻ പ്രതിഷേധവുമായി ദലിത്​ സംഘടനകൾ രംഗത്തുവന്നിരുന്നു.

ഗ്രാമത്തിലെ യുവതിയുമായി ഒളിച്ചോടിയെന്ന ഗ്രാമവാസികളുടെ പരാതിയെ തുടർന്ന്​ കഴിഞ്ഞ ​മേയ്​ 10ന്​ പുനീതിനെ ചോദ്യം ചെയ്യാൻ സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ലോക്കപ്പിലാക്കി പലതവണ മർദിക്കുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ലോക്കപ്പിലുണ്ടായിരുന്ന മറ്റൊരു മോഷണക്കേസ്​ പ്രതിയോട്​ പുനീതി​​െൻറ മുഖത്ത്​ മൂത്രമൊഴിക്കാൻ ആവശ്യപ്പെടുകയും ചെയ്​തു. തുടർന്ന്​ തറയിലുള്ള മൂത്രവും നക്കിക്കുടിക്കാൻ പി.എസ്​.​ഐ നിർബന്ധിച്ചതായി പൊലീസ്​ മേധാവിക്കും മനുഷ്യാവകാശ കമീഷനും നൽകിയ പരാതിയിൽ പുനീത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയ്​ 22ന്​ നൽകിയ പരാതിയിൽ​ പി.എസ്​.​ഐയെ സസ്​പെൻഡ്​ ചെയ്​തിരുന്നു. പി.എസ്​.ഐയെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ ദലിത്​ സംഘടനകളുടെ നേതൃത്വത്തിൽ സംസ്​ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ ബംഗളൂരുവിൽനിന്ന് അർജുനെ ചിക്കമഗളൂരുവിലേക്ക് കൊണ്ടുവന്ന് സി.ഐ.ഡി സംഘം ചിക്കമഗളൂരു ഫസ്​റ്റ് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടശേഷം പൊലീസിന് കൈമാറി.



Tags:    
News Summary - Dalit youth made to drink urine: Policeman remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.