ഭിന്നശേഷിക്കാരനായ കുട്ടിയെയും അമ്മയെയും ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

കാ​സ​ർ​കോ​ട്: രാ​വ​ണേ​ശ്വ​രം സ്വ​ദേ​ശി​നി​യെ​യും ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നെ​യും സ​മീ​പ​വാ​സി​യാ​യ സ്ത്രീ​യും മ​റ്റു​ചി​ല​രും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​രി​യെ ഉ​പ​ദ്ര​വി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ത​ക്ക​താ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. ഹോ​സ്ദു​ർ​ഗ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​ക്കാ​ണ് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സ്വ​സ്ഥ​ത​യോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ജീ​വി​ക്കാ​നു​ള്ള പ​രാ​തി​ക്കാ​രി​യു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. രാ​വ​ണേ​ശ്വ​രം സെ​റ്റി​ൽ​മെ​ന്റ് സ്കീം ​സ്വ​ദേ​ശി​നി എ​സ്. ബി​ന്ദു, സ​മീ​പ​വാ​സി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​യി​ൽ​നി​ന്ന് ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2024 ഒ​ക്ടോ​ബ​ർ 22 നാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം.

മു​ൻ​വി​രോ​ധം കാ​ര​ണം കു​റ്റം ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യു​ടെ കൈ ​പി​ടി​ച്ച് വ​ലി​ക്കു​ക​യും ചെ​യ്ത​ത്.

പ​രാ​തി​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. കേ​സ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് അ​ന​ഭി​ല​ഷ​ണീ​യ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Action ordered against those who attacked disabled child and mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.