സ​ജി​ത്ത്

ഭ​ണ്ഡാ​രം ക​വ​ർ​ന്ന പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​റ​സ്റ്റി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്തി​ന്‍റെ വ​രാ​ന്ത​യി​ൽ​നി​ന്ന് ഭ​ണ്ഡാ​രം ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. ഉ​ദു​മ നാ​ലാം​വാ​തു​ക്ക​ലി​ലെ സ​ജി​ത്ത് (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യ ല​ഹ​രി​യി​ലാ​യ​പ്പോ​ൾ മ​ദ്യ​ഷാ​പ്പി​ൽ മോ​ഷ​ണ വി​വ​രം വി​ളി​ച്ചു പ​റ​യു​ക​യാ​യി​രു​ന്നു. ബേ​ക്ക​ൽ ഡി​വൈ.​എ​സ്.​പി എം.​പി. ആ​സാ​ദി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് ക​വ​ർ​ച്ച​ന​ട​ന്ന വി​വ​രം അ​മ്പ​ല ഭാ​ര​വാ​ഹി​ക​ൾ അ​റി​യു​ന്ന​ത്. ഉ​ദു​മ കൊ​ങ്കി​ണി വ​ള​പ്പി​ൽ അ​മ്പ​ല​ത്തി​ന്‍റെ ഭ​ണ്ഡാ​ര​മാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്.

കെ. ​രാ​ഘ​വ​ന്‍റെ പ​രാ​തി​യി​ൽ ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ബ​ന്ധു​വാ​യ യു​വ​തി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ സ​ജി​ത്ത് ഒ​രു​മാ​സം മു​മ്പ് റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ളാ​ലി​ലെ ഹ​രി​ഷു​മാ​യി സ​ജി​ത്ത് ജ​യി​ലി​ൽ വെ​ച്ച് സൗ​ഹൃ​ദ​ത്തി​ലാ​യി. പി​ന്നീ​ട് സ​ജി​ത്ത് ജാ​മ്യ​ത്തി​ലി​റ​ങ്ങി.

ക​ഴി​ഞ്ഞ​ദി​വ​സം ജ​യി​ലി​ൽ​നി​ന്ന് ഹ​രീ​ഷ് പു​റ​ത്തി​റ​ങ്ങി. ഇ​രു​വ​രും ഒ​ത്തു​കൂ​ടി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ത്തി​ന് പ​ദ്ധ​തിയിട്ട​ത്. തു​ട​ർ​ന്ന് ഭ​ണ്ഡാ​രം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച​തി​ൽ 1000 രൂ​പ സ​ജി​ത്തി​ന് ന​ൽ​കി. ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് മ​ദ്യ​പി​ക്കു​ക​യും ല​ഹ​രി മൂ​ത്ത​പ്പോ​ൾ മോ​ഷ​ണ​ക്കാ​ര്യം വി​ളി​ച്ചു​പ​റ​യു​ക​യും ചെ​യ്തു. കേ​സി​ലെ കൂ​ട്ടു​പ്ര​തി ഹ​രീ​ഷി​നെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. മാ​പ്പു​സാ​ക്ഷി​യാ​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ​തെ​ന്ന് സ​ജി​ത്ത് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Arrested within hours of looting the treasure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.