ദേശീയപാതയിൽ പിലിക്കോട് മട്ടലായിയിൽ രൂപപ്പെട്ട വിള്ളൽ
ചെറുവത്തൂർ: മട്ടലായിയിൽ ദേശീയപാത 66ൽ നിർമാണത്തിൽ പാതയിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. കാലവർഷത്തിൽ ദുരന്തം ഒഴിവാക്കാൻ കർശന നടപടികൾക്ക് കലക്ടർ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. തുടർനടപടികൾക്കായി സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.
ദേശീയപാത അതോറിറ്റിയുമായി ഏകോപിപ്പിച്ച് തുടർ നിർമാണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് കാഞ്ഞങ്ങാട് ആർ.ഡി.ഒയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നീരൊഴുക്ക് ശക്തമായാൽ മഴവെള്ളം ഒഴുകിപ്പോകുന്നതിന് നിലവിൽ സംവിധാനമില്ല. വിള്ളലുണ്ടായ നിർമാണപ്രദേശത്ത് ഡ്രെയിനേജ് സംവിധാനം അടിയന്തരമായി പൂർത്തിയാക്കണമെന്ന് അന്വേഷണസംഘം അറിയിച്ചു. റവന്യൂ ഡിവിഷനൽ ഓഫിസർ കൺവീനറും തഹസിൽദാർ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ആർ.ടി.ഒ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ, ജിയോളജിസ്റ്റ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, ജില്ല പൊലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.