മരക്കാപ്പ് കടപ്പുറത്തെ ഞണ്ടുപിടിത്തം

മരക്കാപ്പ് കടപ്പുറത്ത് 'ഞണ്ട് ചാകര'

നീലേശ്വരം: ഞണ്ട് ചാകരക്കൊയ്ത്തിൽ മരക്കാപ്പ് കടപ്പുറം. നീലനിറത്തിലുള്ള ഞണ്ടുകളുടെയും പുറന്തോടിന്റെ മധ്യഭാഗത്ത് വലിയ മൂന്ന് പൊട്ടുകളുള്ള മുപ്പൊട്ടൻ ഞണ്ടുകളുടെയും ചാകരയാണിവിടെ. ഞണ്ട് ചാകര എന്നുകേട്ട് ധാരാളം പേരാണ് ഞണ്ടിനെ പിടിക്കാനും വാങ്ങാനുമായി മരക്കാപ്പ് കടപ്പുറത്തേക്കെത്തിയത്. കരയിൽനിന്ന് ഏറെ അകലെയല്ലാതെ പാറക്കൂട്ടങ്ങൾക്കടുത്താണ് കൂടുതൽ ഞണ്ടുകളെ കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വലയുമായി ഇറങ്ങിയവർക്ക് വലിയ ഞണ്ടുകളെയാണ് ലഭിച്ചത്.

സാധാരണമായി ഞണ്ടുകൾ കൂട്ടത്തോടെ കരയിലേക്ക് കയറിവരുന്നത് അപൂർവമാണ്. വരുംദിവസങ്ങളിൽ കരയോടുചേർന്ന് കുറേക്കൂടി ഞണ്ടുകൾ കൂട്ടത്തോടെ കിട്ടാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

Tags:    
News Summary - crabs in marakkapp beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.