നീലേശ്വരം: നഗരസഭയിലെ ആലിൻ കീഴിൽ ചൂട്ട്വം-സദാശിവ ക്ഷേത്രം റോഡിന്റെ ഭാഗമായുള്ള തോടിന്റെ അരിക് കരിങ്കല്ലുകെട്ടി സംരക്ഷിക്കാനുള്ള പ്രവൃത്തി പാതിവഴിയിൽ. മഴക്കുമുമ്പ് പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ റോഡ് തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കാലവർഷം നേരത്തെ ആരംഭിച്ചത് പണി പൂർത്തിയാക്കുന്നത് വൈകാൻ കാരണമായിട്ടുണ്ടെങ്കിലും പാർശ്വഭിത്തി നിർമിക്കുന്നതിനായി മണ്ണ് നീക്കം ചെയ്തതിനാൽ, തോടിലെ ജലനിരപ്പുയരുമ്പോൾ റോഡ് അടക്കം കുത്തിയൊലിക്കാൻ സാധ്യത ഏറെയാണ്. കൂടാതെ, വലിയ വാഹനങ്ങൾ ഇതുവഴി വന്നാൽ റോഡ് ഇടിഞ്ഞുതാഴ്ന്ന് വലിയ അപകടമായിരിക്കും ഫലം. പണി പൂർത്തിയാകുന്നതുവരെ മുന്നറിയിപ്പ് ബോർഡെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.