മൊഗ്രാൽപുത്തൂരിലെ വാക്സിൻ കേന്ദ്രത്തിൽ നടന്ന അടിപിടി
കാസർകോട്: മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിലെ വാക്സിൻ കേന്ദ്രത്തിൽ കൂട്ടത്തല്ല്. മൊഗ്രാൽപുത്തൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വാക്സിൻ സ്വീകരിക്കാനെത്തിയവർ തമ്മിൽ ഇരുവിഭാഗമായി തിരിഞ്ഞ് അടിപിടിയുണ്ടായത്. ഒന്ന്, രണ്ട് വാർഡുകളിലുള്ളവർക്ക് വാക്സിൻ നൽകാനുള്ള പഞ്ചായത്ത്തല കോർകമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി മറ്റുള്ളവർക്കും നൽകുന്നുവെന്നാരോപിച്ചാണ് ഇരുവിഭാഗം ചേരിതിരിഞ്ഞ് വാക്തർക്കവും അടിപിടിയുമുണ്ടായത്.
പൊലീസ് എത്തിയശേഷമാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. മറ്റു വാർഡുകളിൽനിന്നുള്ളവരാണ് പ്രശ്നമുണ്ടാക്കിയതെന്നും പൊലീസ് സംരക്ഷണത്തിൽ അടുത്തദിവസം വാക്സിൻ നൽകാനുമാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.