വനംവകുപ്പ് സെമിനാര്‍

കാസർകോട്: കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വനംവകുപ്പ് കാസര്‍കോട് വനവത്കരണ വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബേര്‍ഡേഴ്‌സ് കൂട്ടായ്മ സ്ഥാപകന്‍ മാക്‌സിം റോഡ്രിഗസ്​, റിസര്‍ച് അസിസ്റ്റന്റ് നന്ദന്‍ വിജയകുമാർ എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി. ധനേഷ് കുമാര്‍ സ്വാഗതവും കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി. അരുണേഷ് നന്ദിയും പറഞ്ഞു. ഫോട്ടോ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വനം വന്യജീവിവകുപ്പ് കാസര്‍കോട് വനവത്കരണ വിഭാഗം സംഘടിപ്പിച്ച സെമിനാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.