നീലേശ്വരം റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തണം -നഗരസഭ

നീലേശ്വരം: ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ നീലേശ്വരം റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് യോജന പദ്ധതിയിലുൾപ്പെടുത്തി അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി റെയിൽവെ ഡി.ആർ.എം. മധുകർ റോട്ടിന് നിവേദനം നൽകി.

നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശനവേളയിലാണ് നിവേദനം നൽകിയത്. ചെന്നൈ മെയിൽ എം.ജി.ആർ ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ- എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനിന്‍റെ സമയം പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.

നഗരസഭ വൈസ് ചെയർപേഴ്സൻ പി.എം. സന്ധ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.വി. സുരേന്ദ്രൻ, ഇ.കെ. ചന്ദ്രൻ, ഇ. ചന്ദ്രമതി, കെ. സതീശൻ കൗൺസിലർ കെ.പി. ശ്രീനിവാസൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ പ്രതിനിധികളും റെയിൽവെ ഡിവിഷനൽ മാനേജർ മധുകർ റോട്ടിന് നിവേദനം നൽകി. കൂടുതൽ ദീർഘദൂര തീവണ്ടികൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽവെ സ്റ്റേഷന്‍റെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്ന നടപടികൾ ഊർജിതപ്പെടുത്തണമെന്നും പാർക്കിങ്ങ് ഏരിയയുടെ നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

തീവണ്ടികളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കുക, കണ്ണൂർ നിർത്തിയിടുന്ന തീവണ്ടികൾ കാസർകോടുവരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളും ശ്രദ്ധയിൽപെടുത്തി. പ്രസിഡന്‍റ് ഡോ. നന്ദകുമാർ കോറോത്ത്, സേതു ബങ്കളം, ഗോപിനാഥൻ മുതിരക്കാൽ, പത്മനാഭൻ മാങ്കുളം എ.വി. പത്മനാഭൻ, രാമചന്ദ്രൻ വേട്ടറാടി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Nileshwaram railway station should be included in the Amrit Bharat scheme - Municipal Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.