എൻമകജെ പഞ്ചായത്തിലെ വറ്റിവരണ്ട ഏൾക്കാന പുഴ
ബദിയടുക്ക: ബദിയടുക്ക, എൻമജെ, കുമ്പഡാജെ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. കൃഷിയിടങ്ങളിലടക്കം വെള്ളം വറ്റി കർഷകരും ദുരിതത്തിലായി. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറുകളിലും കുഴൽക്കിണറുകളിലും വെള്ളം കിട്ടാക്കനിയായി. കുടിവെള്ളത്തിനായി പരക്കംപായുന്ന കുടുംബങ്ങളാണെങ്ങും. തെരഞ്ഞെടുപ്പ് സമയത്ത് കലക്ടറുടെ നിർദേശപ്രകാരം കുടിവെള്ളമെത്തിക്കാൻ പഞ്ചായത്തലത്തിൽ വിവരശേഖരണം നടത്തിയെങ്കിലും ബദിയടുക്ക പഞ്ചായത്തിൽ തുടക്കം കുറിച്ചിടത്തുതന്നെ നിർത്തിവെച്ചു. മറ്റു പഞ്ചായത്തിൽ അതും നടന്നില്ല. പഞ്ചായത്ത്തലത്തിൽ നടത്തേണ്ട കുടിവെള്ളമെത്തിക്കൽ പരിപാടി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന ആവശ്യമുയർന്നുവരുകയാണ്.
കുളങ്ങളും പുഴകളും വറ്റിവരണ്ടതോടെ കൃഷിയിടങ്ങളിലും വെള്ളം തളിക്കാൻ കഴിയാതായി. കൃഷിയിടം ഉണങ്ങിനശിക്കുന്നത് കർഷകരെ ആശങ്കയിലാക്കി. പഞ്ചായത്ത് തലത്തിലെ കുടിവെള്ളം പൈപ്പ് ലൈൻ വഴി എത്തിക്കുന്നതും പുഴയിലെ വെള്ളമാണ്. പുഴവെള്ളം വറ്റിയതുകാരണമാണ് കുടിവെള്ള പദ്ധതിക്കും വെള്ളം കിട്ടാതായതെന്നാണ് പറയുന്നത്. ചൂടിന്റെ കാഠിന്യം ജലലഭ്യതയെ സാരമായി ബാധിച്ചതായി കർഷകർ പറയുന്നു. വേനൽമഴയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാരും കർഷകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.