ദേ​ശീ​യ-​അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ 350ാമ​ത്തെ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത്‌ നേ​ട്ടം കൈ​വ​രി​ച്ച മൂ​സ ഷ​രീ​ഫി​ന് മ​ദ്രാ​സ്

മോ​ട്ടോ​ർ സ്പോ​ർ​ട്സ് ക്ല​ബ് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ഏ​ഷ്യ​ൻ പ​സ​ഫി​ക് റാ​ലി മൂ​സ ഷ​രീ​ഫ് സ​ഖ്യ​ത്തി​ന് ര​ണ്ടാം സ്ഥാ​നം

കാ​സ​ർ​കോ​ട്​: ചെ​ന്നൈ​യി​ൽ ന​ട​ന്ന 49ാമ​ത് സൗ​ത്ത് ഇ​ന്ത്യ റാ​ലി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ 350ാം റാ​ലി എ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന മൂ​സാ ഷ​രീ​ഫി​ന് വീ​ണ്ടും മി​ക​ച്ച നേ​ട്ടം. ഞാ​യ​റാ​ഴ്ച മ​ദ്രാ​സ് മോ​ട്ടോ​ർ സ്പോ​ർ​ട്സ് ക്ല​ബ് മ​ദ്രാ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഷ്യ​ൻ പ​സ​ഫി​ക് റാ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് ര​ണ്ടാം റൗ​ണ്ട് കൂ​ടി​യാ​യ സൗ​ത്ത് ഇ​ന്ത്യ റാ​ലി​യി​ൽ മൂ​സ ഷ​രീ​ഫ്- ഹൈ​ദ​രാ​ബാ​ദി​ലെ ജീ​ത് ജ​ഭ​ഖ സ​ഖ്യം ഓ​വ​റോ​ൾ ര​ണ്ടാം​സ്ഥാ​നം നേ​ടി.

ഏ​ഷ്യ​ൻ പ​സ​ഫി​ക് റാ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ മൂ​ന്നാം റൗ​ണ്ട് മ​ത്സ​രം ആ​ഗ​സ്റ്റ് ഏ​ഴു​മു​ത​ൽ ഒ​മ്പ​തു​വ​രെ ഇ​ന്തോ​നേ​ഷ്യ​യി​ലും അ​വ​സാ​ന റൗ​ണ്ട് മ​ത്സ​രം ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ ചൈ​ന​യി​ലും അ​ര​ങ്ങേ​റും. നി​ല​വി​ൽ പോ​യ​ന്റ് നി​ല​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന ഈ ​സ​ഖ്യം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​ർ റാ​ലി പ്രേ​മി​ക​ൾ.

Tags:    
News Summary - Musa Sharif Alliance takes second place in Asia Pacific Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.