കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് നിർത്തിയിട്ടിരിക്കുന്നു
കാസർകോട്: ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാരണം പറഞ്ഞ് കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് മുന്നറിയിപ്പില്ലാതെ ബസുകൾ വെട്ടിച്ചുരുക്കുന്നതിൽ യാത്രക്കാർ ദുരിതത്തിലെന്ന് പരാതി. നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും വിഷുവിനും ബസ് കുറവായത് യാത്രദുരിതത്തിന് കാരണമായി.
ഡ്രൈവറില്ലാത്തതിന്റെ പേരിൽ വെട്ടിച്ചുരുക്കുന്ന സർവിസുകൾ വേറെയും. ഉള്ള ബസുകളിൽ കയറിപ്പറ്റുന്ന സ്ത്രീകളും കുട്ടികളുമടക്കം നിന്ന് യാത്ര ചെയ്യേണ്ടിവരുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്. ചുരുക്കംചില ബസുകൾ ഓടുന്നതുമൂലം യാത്രക്കാരുടെ ബാഹുല്യംമൂലം പ്രധാനപ്പെട്ട സ്റ്റോപ്പുകളിൽ ബസ് നിർത്താത്തതും യാത്രദുരിതത്തിന് കാരണമാകുന്നുണ്ട്. ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർക്ക് മണിക്കൂറോളം കാത്തുനിൽക്കേണ്ടിവരുന്നു. ബസിലെ തിരക്ക് കാരണം ഈ വിഷയവുമായി ബന്ധപ്പെട്ട് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാഗ്വാദങ്ങളും നടക്കുന്നു. ബസ് സർവിസ് മുടങ്ങാതെ കെ.എസ്.ആർ.ടി.സി അധികൃതരും വകുപ്പുമേധാവികളും അടിയന്തരനടപടി സ്വീകരിക്കണമെന്ന് പി.ഡി.പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.