കണ്ണൂർ: കാരുണ്യ ലോട്ടറിയിൽനിന്നുള്ള വരുമാനമുപയോഗിച്ച് ചികിത്സ ധനസഹായം നൽക ിവന്ന കാരുണ്യ ബനവലൻറ് ഫണ്ട് പദ്ധതിയിൽനിന്ന് ലോട്ടറി വകുപ്പിനെ ഒഴിവാക്കി. സമഗ ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ ലയിപ്പിക്കുന്ന തിെൻറ ഭാഗമായാണ് തീരുമാനം. ഇതിെൻറ ഭാഗമായി ലോട്ടറിവകുപ്പ് വഴി കാരുണ്യ ചികിത്സ സഹായത്തിന് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി. ഏപ്രിൽ ഒന്നുമുതൽ കാരുണ്യ ബനവലൻറ് ഫണ്ട് പദ്ധതി കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയിൽ ലയിപ്പിക്കാനായിരുന്നു തീരുമാനം.
മുന്നൊരുക്കം പൂർത്തിയാകാത്തതിനെ തുടർന്ന് മൂന്നുമാസത്തേക്ക് നീട്ടി. ഇൗ കാലപരിധി ഞായറാഴ്ച അവസാനിക്കും. ജൂലൈ ഒന്നുമുതൽ അപേക്ഷകളുമായി എത്തുന്നവരോട് ചികിത്സ സഹായത്തിനായി കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയുമായി ബന്ധപ്പെടാൻ ആവശ്യപ്പെടണമെന്നാണ് ലോട്ടറിവകുപ്പിന് ലഭിച്ച നിർദേശം. ആരോഗ്യവകുപ്പും കുടുംബക്ഷേമ വകുപ്പുമാണ് പുതിയ പദ്ധതി നടത്തിപ്പിെൻറ നോഡൽ ഏജൻസികൾ. ജൂൺ വരെ സ്വീകരിച്ച അപേക്ഷകൾ ജൂലൈ 15നു മുമ്പ് ജില്ലതല കമ്മിറ്റി ചേർന്ന് തുടർനടപടി സ്വീകരിക്കണമെന്നും ഇരുപതിനകം അഡ്മിനിസ്ട്രേറ്റർ ഓഫിസിലേക്ക് അയക്കണമെന്നും ഉത്തരവിൽ പറയുന്നു. ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് രണ്ടുലക്ഷം രൂപയും ഡയാലിസിസ്, ഹീമോഫീലിയ രോഗികൾക്ക് മൂന്നുലക്ഷവുമാണ് നൽകുന്നത്. പുതിയ പദ്ധതിയിൽ അഞ്ചുലക്ഷം വരെ അനുവദിക്കും. ഇൻഷുറൻസ് കമ്പനി രണ്ടുലക്ഷം രൂപയും സംസ്ഥാന ആരോഗ്യവകുപ്പ് മൂന്നുലക്ഷം രൂപയും നൽകുന്നതാണ് പദ്ധതി.
അതേസമയം, പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിൽ കാലതാമസം ഇല്ലാതെ രോഗികൾക്ക് ചികിത്സ ധനസഹായം ലഭിക്കുന്നുണ്ട്. അടിയന്തര കേസുകളിൽ 72 മണിക്കൂറിനകം അപേക്ഷ തീർപ്പാക്കാറുണ്ട്. പുതിയ പദ്ധതിയിൽ ആനുകൂല്യം കിട്ടുന്നതിന് എത്രമാത്രം വേഗത ഉണ്ടാകുമെന്നത് വ്യക്തമല്ല. സമഗ്ര ആരോഗ്യ പദ്ധതി മാതൃകയിൽ പേര് രജിസ്റ്റർചെയ്താൽ മാത്രമേ ആനുകൂല്യം കിട്ടുകയുള്ളൂെവന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമഗ്ര ആരോഗ്യ പദ്ധതിയിൽതന്നെ അർഹരായ മുഴുവൻ ആളുകൾ നിലവിൽ ഉൾപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ പദ്ധതി രോഗികൾക്ക് എത്രമാത്രം അനുകൂലമാകുമെന്നത് ആശങ്കക്ക് വഴിവെക്കുന്നു. പദ്ധതി നടത്തിപ്പിൽ ജില്ലകളിൽ ആർക്കാണ് ഉത്തരവാദിത്തം എന്നത് സംബന്ധിച്ചും ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒറ്റക്കുടക്കീഴിലാക്കുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.