കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം ഡയറക്ടറേറ്റ് ഒാഫ് ഇൻറലിജൻസ് (ഡി.ആർ.െഎ) പിടികൂടി. സ്വർണവുമായി എത്തിയ യാത്രക്കാരനെയും ഏറ്റുവാങ്ങാനെത്തിയ രണ്ട് േപരെയും കസ്റ്റഡിയിലെടുത്തു.
ദുബൈയിൽനിന്ന് ശനിയാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ വടകര പള്ളിത്താഴ വീട്ടിൽ പടയൻ വളപ്പിൽ അർഷദിൽ (28) നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണം വാങ്ങാനെത്തിയ പേരാമ്പ്ര കൂടത്തായി സ്വേദശി എൻ.കെ. മുഹമ്മദ് അലി, പേരാമ്പ്ര എകവരാട് സ്വദേശി ഷിഹാബുദ്ദീൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു. മുൻകൂട്ടി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.