കോഴിക്കോട്: ഇന്ത്യയിലെ മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ രൂപപ്പെട്ടത് വിവിധ ഭരണകൂടങ്ങളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അവഗണന കാരണമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മർകസ് 43ാം വാർഷിക സമ്മേളനത്തിെൻറ ഭാഗമായി മർകസ് നോളജ് സിറ്റിയിലെ കൾചറൽ സെൻററിൽ സംസ്ഥാനതല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുദിനം സാങ്കേതിക വിദ്യയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലത്ത്, അത്തരം മാറ്റങ്ങളെ അഭിമുഖീകരിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന മാനുഷിക വിഭവങ്ങളെ വളർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.