കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ സന്ദർശിച്ചു

നിലമ്പൂർ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ സന്ദർശിച്ചു. നിലമ്പൂരിലെ വീട്ടിലെത്തിയാണ് ചികിത്സാനന്തരം വിശ്രമത്തിൽ കഴിയുന്ന ആര്യാടന്‍റെ സുഖ വിവരാന്വേഷണം നടത്തിയത്.

കാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജില്ല കൗൺസിലർ സ്വാദിഖ് കരിമ്പുഴ എന്നിവരും ആര്യാടന്‍റെ മകനും കെ.പി.സി. സി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തും സന്നിഹിതരായിരുന്നു.

Tags:    
News Summary - kanthapuram ap Abubakr musliyar visited Congress leader Aryadan Muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.