നാട്ടുകാർ പുറത്തുവിട്ട ദൃശ്യം

നാദാപുരത്ത് വന്യജീവി ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട്,  നാദാപുരത്ത് പുലിയെന്ന് സംശയിക്കുന്ന വന്യജീവി‍യുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി വിവരം. ഒരു യുവാവിനും ഒരു വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളെ നാദാപുരം ആശുപത്രിയിലും മറ്റൊരാളെ വടകര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുലി റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ സഹിതമാണ് നാട്ടുകാർ വാർത്ത പുറത്തുവിട്ടത്. ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. വിവരമറിഞ്ഞ് വനംവകുപ്പ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ആളുകൾ സുരക്ഷിതമായി വീടുകളിൽ കഴിയാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും കെ.എം. അഭിജിത്ത് എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - Wildlife Attack Injures Two in Nadapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.