സ്വർണവില ഇന്ന് രണ്ടാമതും കുറഞ്ഞു

കൊച്ചി: ഇന്ന് രാവിലെ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് വീണ്ടും സ്വർണവിലയിൽ ഇടിവ്. ഉച്ചക്ക് ശേഷം പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയും ഗ്രാമിന് 100 രൂപ കുറഞ്ഞ് 14170 രൂപയുമായി.

രണ്ടുദിവസത്തെ കുതിപ്പിനും അവധിദിന ഇടവേളക്കും ശേഷം ഇന്ന് രാവിലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയും ഗ്രാമിന് 15 കുറഞ്ഞ് 14270 രൂപയുമായിരുന്നു രാവിലത്തെ വില. വെള്ളിവില ഗ്രാമിന് അഞ്ച് രൂപകുറഞ്ഞ് 250 രൂപയായി.

അന്താരാഷ്ട്രവിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 35.44 ഡോളർ കുറഞ്ഞ് 4,342.18 ഡോളറായി. 0.81 ശതമാനമാണ് ഇടിവ്.

സെപ്റ്റംബറിലെ സ്വർണവില

01: 1,15,080 (Morning)

01: 1,13,720 (After noon)

02: 1,11,480

03: 1,13,920

04: 1,14,880

05: 1,13,520

06: 1,13,520

07: 1,13,040

08: 1,13,920

09: 1,13,160

10: 1,14,040

11: 1,12,120

12: 1,14,040

13: 1,13,240

14: 1,13,000

15: 1,12,320

16: 1,12,520.

17: 1,12,080

18: 1,13,240

19: 1,14,280

20: 1,14,280

21: 1,14,160

21: 1,13,360

Tags:    
News Summary - gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.