വരന്തരപ്പിള്ളിയിൽ കനകദുര്‍ഗയെ ബി.ജെ.പി പ്രവര്‍ത്തകർ ആക്രമിക്കാൻ ശ്രമിച്ചു ​

ആമ്പല്ലൂര്‍: ശബരിമല ദർശനം നടത്തിയ ആദ്യവനിതകളിലൊരാള​ായ കനകദുര്‍ഗയെ വരന്തരപ്പിള്ളി നന്തിപുലത്ത് വെച്ച്​ ബി .ജെ.പി പ്രവര്‍ത്തകർ ആക്രമിക്കാൻ ​ശ്രമിച്ചു. ഇവർക്ക്​ നേരെ പൊലീസ് ലാത്തിവീശി. ഒമ്പത്​ ബി.ജെ.പി പ്രവര്‍ത്തകരെ അറസ ്​റ്റ്​ ചെയ്തു. സംഘര്‍ഷത്തില്‍ പുതുക്കാട് സി.ഐ എസ്. ജയകൃഷ്ണനും ബി.ജെ.പി ജില്ല കമ്മിറ്റിയംഗം സജീവന്‍ അമ്പാടത്തിനും ഒരു പ്രവര്‍ത്തകനും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയോടെയാണ്​ സംഭവം. നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍ നടന്ന എഴുത്തുപുര വാട്‌സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാണ്​ കനകദുര്‍ഗ എത്തിയത്​. നന്തിപുലത്തിന് 200 മീറ്റര്‍ അകലെ രണ്ട് പൊലീസുകാരുടെ കൂടെ സ്വകാര്യ ബസില്‍ വന്നിറങ്ങിയ കനകദുര്‍ഗയെ കൂടുതല്‍ സുരക്ഷയില്‍ പൊലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്.

കനകദുര്‍ഗയെ പറഞ്ഞയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചപ്പോൾ പൊലീസ് ലാത്തിവീശി ഓടിച്ചു. ലാത്തിച്ചാര്‍ജിനിടെ പരിക്കേറ്റ സി.ഐയും സജീവന്‍ അമ്പാടത്തും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. പഞ്ചായത്തംഗം അരുണ്‍ മാഞ്ഞൂര്‍ ഉള്‍പ്പെടെ ഒമ്പത്​ പേരെയാണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. പൊലീസ് ജീപ്പിലാണ് കനകദുര്‍ഗയെ നന്തിപുലത്ത്​ നിന്ന് മാറ്റിയത്​.

Tags:    
News Summary - kanaka durga sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.