പാലക്കാട്: സംസ്ഥാനത്തെ വലിയ അഗ്രഹാര സമുച്ചയങ്ങളിലൊന്നായ കൽപാത്തിയിൽ മൂന്ന് ദിനം നീളുന്ന രഥോത്സവത്തിന് കൊടിയേറി. പൈതൃക ഗ്രാമമായ കൽപാത്തിയിലെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രാവിലെ ഒമ്പതിനും പത്തരക്കുമിടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു ആചാര തികവോെട കൊടിയേറ്റം നടന്നത്.
പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റ് നടന്നു.
കൊടിയേറിയതോടെ രഥപ്രയാണ ദിനം വരെ രാത്രിയിൽ ഗ്രാമദേവതയുടെ പ്രദക്ഷിണം നടക്കും. നവംബർ 14 മുതൽ 16 വരെയാണ് ഇത്തവണത്തെ രഥോത്സവം. രഥോത്സവത്തിെൻറ മുന്നോടിയായി ടൂറിസം പ്രമോഷൻ കൗൺസിലിെൻറ സഹകരണത്തോെട സംഗീതോത്സവത്തിനും ബുധനാഴ്ച സന്ധ്യക്ക് തുടക്കം കുറിച്ചു. ചാത്തപുരം മണി അയ്യർ റോഡിലെ പ്രത്യേക വേദിയിലാണ് സംഗീതോത്സവം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.