തൃശൂർ: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച തിമില കലാകാരന് ഉത്സവ പരിപാടിയിൽ വിലക്ക്. തൃശൂർ സൗത്ത് കൊണ്ടാഴി പാറമേൽ വീട്ടിൽ കലാമണ്ഡലം അനീഷിനെയാണ് സ്വന്തം നാട്ടിലെ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവ പരിപാടിയിൽനിന്ന് മാറ്റിയത്. കൊച്ചിൻ ദേവസ്വം ബോർഡിെൻറ ക്ഷേത്രത്തിലാണ് സംഘ്പരിവാർ ഇടപെടലിനെത്തുടർന്ന് കലാകാരന് വിലക്ക് വന്നത്.
കൊണ്ടാഴി തൃത്തംതളി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവ പരിപാടിയിൽ പഞ്ചവാദ്യം ടീമിൽ അനീഷിനെ ബുക്ക് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പ് രാത്രി 11 കഴിഞ്ഞ് ദേവസ്വം ഒാഫിസറും പരിപാടി ബുക്ക് ചെയ്ത കരാറുകാരനും വീട്ടിലെത്തി തന്നെ ഒഴിവാക്കിയതായി അറിയിക്കുകയായിരുന്നുവെന്ന് അനീഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അനീഷ് പെങ്കടുത്താൽ മേളം തടസ്സപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അടക്കമുള്ളവർ തന്നോട് നേരിട്ട് പറഞ്ഞുവെന്നും പ്രശ്നങ്ങൾ ഒഴിവാക്കാൻ പിന്മാറണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടേത്ര.
ശബരിമല സുപ്രീം കോടതി വിധി വന്നപ്പോൾ അനീഷ് ഫേസ് ബുക്ക് പ്രൊഫൈലിൽ ‘ആർത്തവം അയിത്തമല്ല, സ്ത്രീ അശുദ്ധയല്ല’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ‘സംഘമിത്ര മാങ്കുളം’ എന്ന സംഘ് പരിവാർ അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയുടെ ഭീഷണി വന്നിരുന്നതായി അനീഷ് പറഞ്ഞു. പരിപാടിയിൽനിന്ന് മാറ്റിയതിലൂടെ തെൻറ വരുമാനമാണ് ഇല്ലാതായതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൊച്ചിൻ ദേവസ്വം ബോർഡിനും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.