തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ വിളിച്ചപ്പോൾ ഇരട്ടച്ചങ്കെൻറ ധൈര്യം ചോർന്നുപോയെന്ന് കെ. മുരളീധരന്‍ എം.എൽ.എ. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഗവർണറുടെയും ഫോൺ കാളിൽ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരൻ പരിഹസിച്ചു. സി.പി.എം^-ബി.ജെ.പി അക്രമരാഷ്ട്രീയത്തിനെതിരെ കെ.പി.സി.സി ആസ്ഥാനത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പ്രാർഥനാ യജ്ഞത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മും ബി.ജെ.പിയും പരസ്പരം സഹകരണ സംഘങ്ങളെപ്പോലെയാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. എ.കെ.ജി സെൻററിൽ പ്യൂൺമാരോട് സംസാരിക്കുന്നതുപോലെയാണ് പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നത്. പാർട്ടി സെക്രട്ടറിയല്ലെന്ന് പിണറായി വിജയൻ ഒാർക്കുന്നത് നന്നായിരിക്കും. നിരോധനാജ്ഞ നീട്ടിക്കൊണ്ടുപോയാൽ ഞങ്ങളത് ലംഘിക്കും. പാർട്ടി യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കേണ്ടതുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.