യു.ഡി.എഫിനെ ഓര്‍മ വന്നത് പാലത്തിൽ വിള്ളലുണ്ടായപ്പോള്‍ - കെ.മുരളീധരന്‍

കോഴിക്കോട്: പലാരിവട്ടം പാലത്തിന് വിള്ളലുണ്ടായപ്പോഴാണ്​ ഇടതുപക്ഷ സർക്കാറിന്​ യു.ഡി.എഫിനെ ഓര്‍മ വന്നതെന്ന്​ കെ.മുരളീധരന്‍ എം.പി. പാലത്തിൽ വിള്ളൽ വരുന്നതുവരെ അത്​ തങ്ങളുടേതാണെന്നായിരുന്നു ഇടതുപക്ഷത്തി​​െൻറ വാദം. പാലം സംബന്ധിച്ച്​ ഏതന്വേഷണത്തിനും തയാറാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.

പാലം പണിയുന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നല്ല. അതുകൊണ്ട് ധാര്‍മികത പറഞ്ഞ് നടക്കുന്നവര്‍ ഒന്നര വര്‍ഷം കഴിയുമ്പോഴും ഇതുതന്നെ പറഞ്ഞ് കൊണ്ടിരിക്കണം. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K Muraleedharan slams LDF on Palarivattom Bridge - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.