സർക്കാറിന് വലിയ നേട്ടങ്ങൾ അവകാശപ്പെടാനുള്ള സമയമായിട്ടില്ല. ഒരു വർഷത്തിനിടെ അങ്ങനെയൊന്ന് ആഗ്രഹിക്കുന്നതും ശരിയല്ല. കുറച്ചുകൂടി സമയം കൊടുക്കാം. പറയത്തക്ക പ്രതിച്ഛായനഷ്ടവും സംഭവിച്ചിട്ടില്ല. ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ രണ്ടു മന്ത്രിമാർ രാജിവെച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്തു. അതേസമയം, മികച്ച ഉദ്യോഗസ്ഥർക്ക് മൂക്കുകയറിടാൻ ശ്രമിച്ചതും നിലമ്പൂരിൽ മാവോവാദികളെന്ന് പറഞ്ഞ് രണ്ടു പേരെ വെടിവെച്ച് കൊലപ്പെടുത്തിയതും ജനങ്ങളിൽ സർക്കാർ വിരുദ്ധ വികാരമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് മാർക്കിടാൻ പിണറായി മുഖ്യമന്ത്രി ആയിട്ട് വേണ്ടേ?
അദ്ദേഹം ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ റോളിലാണുള്ളത്. അദ്ദേഹത്തിന് വോട്ട് ചെയ്യാത്തവരും പ്രതിപക്ഷവും അദ്ദേഹത്തെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതിലേക്ക് പിണറായി ഉയരണം. വി.എസ്. സുനിൽകുമാറും ഇ. ചന്ദ്രശേഖരനുമാണ് മികച്ച മന്ത്രിമാരായി തോന്നിയിട്ടുള്ളത്. ഇക്കാരണത്താൽ എന്നെ സി.പി.െഎക്കാരനായി മുദ്രകുത്തേണ്ട. മികച്ച ഭരണം കാഴ്ചവെക്കാനാണ് സർക്കാറിനെ തെരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേക നിർദേശങ്ങളൊന്നും കൊടുക്കാതെതന്നെ പ്രവർത്തനം മെച്ചപ്പെടുത്താൻ അവർക്ക് സാധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.