ജമാഅത്തെ ഇസ്‍ലാമി മുൻ അസി. സെക്രട്ടറി സി.എച്ച്. അബ്ദുൽ ഖാദർ നിര്യാതനായി

മലപ്പുറം: ജമാഅത്തെ ഇസ്‍ലാമിയുടെ ആദ്യകാല നേതാക്കളിലൊരാളും എസ്.ഐ.ഒ കേരള പ്രഥമ ജനറൽ സെക്രട്ടറിയുമായ മുണ്ടുപറമ്പിലെ സി.എച്ച്. അബ്ദുൽ ഖാദർ (72) നിര്യാതനായി. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. സെക്രട്ടറി, മലപ്പുറം ജില്ല നാസിം, മേഖല നാസിം, എസ്.ഐ.ഒ ദേശീയ സമിതിയംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. റിട്ട. അറബിക് അധ്യാപകനാണ്.

പിതാവ്: പരേതനായ മുഹമ്മദ് മൗലവി. മാതാവ്: പരേതയായ സ്രാമ്പിക്കൽ ഫാത്തിമ. ഭാര്യ: കെ.പി. മൈമൂന. മക്കൾ: മുഹമ്മദ് റഫ്അത്ത്, സലീന, ലുബൈബ, ഹുസ്ന ഖാത്തൂൻ, പരേതനായ മുഹമ്മദ് സാജിദ്. മരുമക്കൾ: ഇ.സി. സിദ്ദീഖ് (കൂട്ടിലങ്ങാടി), എ.കെ. ഹാരിസ് കോഡൂർ (പ്രിൻസിപ്പൽ, ഐഡിയൽ സ്കൂൾ കുറ്റ്യാടി), അമീൻ അഹ്സൻ (കാളമ്പാടി), സാജിദ, ആയിശാബി.

സഹോദരങ്ങൾ: അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ), മുഹമ്മദലി, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ്, അബ്ദുസ്സലാം (വെൽഫെയർ പാർട്ടി മങ്കട മണ്ഡലം ജനറൽ സെക്രട്ടറി), സി.എച്ച്. മുഹമ്മദ് ബഷീർ (ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ല അസി. സെക്രട്ടറി), സി.എച്ച്. അനീസുദ്ദീൻ (കേരള മദ്റസ എജുക്കേഷൻ ബോർഡ് ഡയറക്ടർ), മൈമൂന, ഖദീജ, സഫിയ.

മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മുണ്ടുപറമ്പ് മഹല്ല് ജുമാമസ്ജിദിൽ.

Tags:    
News Summary - Jamaat-e-Islami leader CH. Abdul Qader passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.