മലപ്പുറം: ഐ.ടി അധിഷ്ഠിത പഠനം സാർവത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ അധ്യാപ കർക്ക് കുറഞ്ഞ നിരക്കിൽ കമ്പ്യൂട്ടറുകളും നെറ്റ് ബുക്കുകളും വിതരണം ചെയ്യാൻ നടപ്പാക ്കിയ ഐ.ടി@സ്കൂൾ പദ്ധതിയിലെ വീഴ്ച സുപ്രീംകോടതിയിൽ.
2011ലാണ് പദ്ധതി നടപ്പാക്കിയത്. വിപ്രോ, എച്ച്.സി.എൽ, ചിരാഗ് കമ്പനികളുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങൾ ലഭിച്ച അധ്യാപകർ ഏഴ് വർഷത്തോളമായി ജില്ല, സംസ്ഥാന, ദേശീയ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നിയമയുദ്ധത്തിലാണ്. മൂന്ന് വർഷത്തെ ഒാൺസൈറ്റ് വാറൻറി, തകരാറുകൾ റിപ്പോർട്ട് ചെയ്ത് രണ്ട് ദിവസത്തിനകം പരിഹരിച്ചില്ലെങ്കിൽ ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം എന്നിവ വ്യവസ്ഥകളിലുണ്ടായിരുന്നു. ഇതിനിടെ, ചിരാഗ് ബ്രാൻഡുകളുടെ വിതരണക്കാരായ ആർ.പി ഇൻഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എറണാകുളം, തിരുവനന്തപുരം ഓഫിസുകൾ 2012ൽ പൂട്ടി. പരാതികൾക്ക് പരിഹാരമില്ലാതെ വന്നപ്പോൾ ഐ.ടി@സ്കൂൾ പദ്ധതി അധികൃതർ സമീപിച്ച് പരിഹാരമുണ്ടാക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.
എന്നാൽ, വിഷയത്തിൽ ഉത്തരവാദിത്തമില്ലെന്നും കമ്പനികളെ ഒരു കുടക്കീഴിലെത്തിക്കുക മാത്രമാണ് ചെയ്തതെന്നും മറുപടി നൽകി. ഐ.ടി@സ്കൂൾ കേരളയുടെ അന്നത്തെ സംസ്ഥാന എക്സിക്യൂട്ടിവ് ഡയറക്ടർ ഇറക്കിയ ഉത്തരവ് പ്രകാരമാണ് പദ്ധതി നിലവിൽ വന്നതെന്നും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന റോഡ്ഷോയും ഒാർഡർ ബുക്കിങ്ങും നടന്നത് ജില്ല ഓഫിസിെൻറ മേൽനോട്ടത്തിലാണെന്നും അധ്യാപകർ വാദിച്ചു. തുടർന്ന്, മലപ്പുറം ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിച്ച് അധ്യാപകർ അനുകൂല വിധി നേടി. ഇതിനെതിരെ സംസ്ഥാന തർക്ക പരിഹാര ഫോറത്തിൽ ഐ.ടി@സ്കൂൾ അപ്പീൽ നൽകിയെങ്കിലും അധ്യാപകർക്ക് അനുകൂലവിധിയുണ്ടായി. ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ഐ.ടി@സ്കൂൾ പദ്ധതി അധികൃതർ അപ്പീൽ സമർപ്പിച്ചു. അതിലും വിധി എതിരായതോെട വീണ്ടും അപ്പീൽ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.