Posted On
date_range Updated On
date_range എക്സൈസ് കമീഷണർ എം.ആർ. അജിത് കുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് കമീഷണർ എം.ആർ. അജിത് കുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. കേന്ദ്ര അഡ്മിനിസിട്രേറ്റീവ് ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. അഡീഷനൽ എക്സൈസ് കമീഷണർക്കാണ് പകരം ചുമതല.
കേഡർ തസ്തികയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് കേന്ദ്ര അഡ്മിനിസിട്രേഷൻ ട്രൈബ്യൂണൽ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ഐ.പി.എസുകാരനായ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവന്നത്. ഐ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്.
ശബരിമലയിൽ ട്രാക്ടർ വിവാദത്തിന് ശേഷം കഴിഞ്ഞ ജൂലൈയിൽ ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന എം.ആർ അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് മാറ്റി എക്സൈസ് കമീഷണറായി ചുമതല നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.