ഡല്‍ഹി: സി.പി.ഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സി.സി മുകുന്ദന്‍ എം.എല്‍.എ കോണ്‍ഗ്രസ് പിന്തുണ തേടി ഡൽഹിയിലെത്തി. കേരള ഹൗസിലെത്തി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെയും രമേശ് ചെന്നിത്തലയെയും കണ്ടു. സി.സി മുകുന്ദന് പിന്തുണ നല്‍കുന്നത് ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂഎന്നാണ് നേതാക്കളുടെ പ്രതികരണം.
സി.പി.ഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സി.സി മുകുന്ദന് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്വന്തം സ്ഥാനാര്‍ഥിയുമായി മുന്നോട്ടുപോവുക എന്ന അഭിപ്രായത്തിനാണ് യു.ഡി.എഫില്‍ മുന്‍തൂക്കം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പും തീരുമാനത്തിന് പിന്നിലുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സി.പി.ഐയില്‍ പൊട്ടിത്തെറി ഉണ്ടായതിന് പിന്നാലെയാണ് മുകുന്ദനെ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ ചര്‍ച്ച നടന്നത്. യു.ഡി.എഫ് പിന്തുണച്ചാല്‍ മത്സരിക്കുമെന്ന് മുകുന്ദന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചകളില്‍ നേരിയ പുരോഗതി മാത്രമാണുണ്ടായിരുന്നത്.
തെരഞ്ഞടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയുള്ള ആശയക്കുഴപ്പം മറ്റ് മണ്ഡലങ്ങളെ ബാധിക്കരുതെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നുണ്ട്. നാട്ടികയില്‍ കഴിഞ്ഞ തവണ മത്സരിച്ച സുനില്‍ ലാലൂരിനെ തന്നെയാണ് യുഡിഎഫ് ഇത്തവണയും സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.