സി.പി.എമ്മിൽ ‘ശുദ്ധികലശം’ തുടരുന്നു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സി.പി.എമ്മിൽ അച്ചടക്ക നടപടി തുടരുന്നു. കഴിഞ്ഞദിവസം നേമം ഏരിയ കമ്മിറ്റിയിലായിരുന്നു നടപടിയെങ്കിൽ അതിനുപിന്നാലെ വിളവൂര്‍ക്കലിലാണ് കൂട്ട നടപടി. ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസിൽ മതിയായ ജാഗ്രതയുണ്ടായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മലയം ബിജുവിനെ നീക്കുകയും താക്കീത് നൽകുകയും ചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെ താക്കീത് ചെയ്തു. എന്നാൽ ലോക്കല്‍ സെക്രട്ടറി ബിജുവിനെ മാറ്റിയത് ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തെത്തിയതിനാലാണെന്നാണ് പാര്‍ട്ടി വിശദീകരണം.

16കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവുൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. പ്രതി ജിനേഷിന്റെ കാര്യത്തില്‍ മതിയായ ജാഗ്രത പാർട്ടിയിലുണ്ടായില്ലെന്ന വിലയിരുത്തലിലാണ് നടപടി. പാര്‍ട്ടി നയസമീപനങ്ങൾക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേതൃത്വം താക്കീത് ചെയ്തതിന് പിന്നാലെയാണ് നടപടി.

16കാരിയെ പീഡിപ്പിച്ച കേസിൽ ജിനേഷ് അടക്കം ആറ് പ്രതികളെയാണ് കസ്റ്റഡിയിലെടുത്തത്. ‘കഞ്ചാവ് ബോയ്സ്’ വാട്സ്ആപ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴുപേരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിൽ പകര്‍ത്തിയതായും ആക്ഷേപമുണ്ട്. ജിനേഷ് എം.‍ഡി.എം.എ ഉൾപ്പെടെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വിവരമുണ്ടായെങ്കിലും ലഹരി ഉൽപന്നങ്ങൾ കണ്ടെത്താത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് വിശദീകരണം. 

Tags:    
News Summary - Issue in trivandrum cpim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.