AI image
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; നില ഗുരുതരം
കൽപറ്റ: വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല-ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലൻസിന് മുന്നിലാണ് ചാടിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകൻ ലത്തീഫാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.