തിരുവനന്തപുരം:ജനകീയാസൂത്രണത്തിെൻറ രജതജൂബിലി ഉദ്ഘാടന ചടങ്ങിൽനിന്ന് ഐ.എൻ.എല്ലിനെ ഒഴിവാക്കിയില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. പരിപാടിയിൽ രാഷ്ട്രീയമില്ല. ഐ.എൻ.എല്ലും പങ്കെടുക്കും. ബി.ജെ.പി ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട വിവാദത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
ബദൽ ഉൽപന്നങ്ങൾ നിലവിലുള്ളതിനാൽ പരിസ്ഥിതിയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും.
2025 ഓടെ നാട് വലിയ വിപത്തിനെ നേരിടുമെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. നദികളോടും കടലിനോടും ചേർന്ന കേരളത്തെ ഇത് ഏറെ ദോഷകരമായി ബാധിക്കും. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണം നേരത്തേ കർശനമാക്കിയപ്പോൾ ബദലില്ലെന്ന കാരണത്താൽ വ്യാപാരികൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ബദൽ ഉൽപന്നങ്ങൾ കുടുംബശ്രീ ഉൾപ്പെടെ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തരം ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകി നിരോധനം ഉറപ്പാക്കലാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.