തൊടുപുഴ: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി രാജ്കുമാർ കസ്റ്റഡി മർദനത്തെ തുടർന്ന് റിമാൻഡിലിരിക്കെ മരിച്ച സം ഭവത്തിൽ ഇടുക്കി മുൻ എസ്.പിയെയും ഡിവൈ.എസ്.പിയെയും ചോദ്യംചെയ്യണമെന്ന് തൊടുപുഴ സെഷൻസ് കോടതി. കേസിലെ ഒന്നും നാലും പ്രതികളായ എസ്.ഐ കെ.എ. സാബുവിെൻറയും സി.പി.ഒ സജീവ് ആൻറണിയുടെയും ജാമ്യാപേക്ഷ തള്ളി കോടതി പുറപ്പെടുവിച്ച ഉത്തരവ ിലാണ് മേലുദ്യോഗസ്ഥർക്കെതിരായ പരാമർശം.
രാജ്കുമാറിനെ കസ്റ്റഡിയിൽ വെച്ചതും ചോദ്യംചെയ്തതും എസ്.പിയും ഡിവൈ.എസ്.പിയും നൽകിയ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണെന്നും എല്ലാ കാര്യങ്ങളും ഇവർക്കറിയാമായിരുന്നെന്നും എസ്.ഐ കെ.എ. സാബുവിെൻറ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഈ ആരോപണം അന്വേഷിക്കണമെന്ന് സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസിം നിർദേശിച്ചു. ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യണം. സാധിക്കുന്ന എല്ലാ തെളിവുകളും ശാസ്ത്രീയമായി ശേഖരിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകാനാവില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അഡ്വ. ജോസ് ജോർജ് മുഖേനയാണ് എസ്.ഐ ജാമ്യഹരജി നൽകിയത്.
പ്രതിക്ക് മർദനമേറ്റെന്ന് ആരോപിക്കപ്പെടുന്ന സമയം താൻ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നതടക്കം ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിലെടുത്തതും നാലുദിവസം കസ്റ്റഡിയിൽ വെച്ചതും അന്നത്തെ ജില്ല പൊലീസ് മേധാവിയുടെയും ഡിവൈ.എസ്.പിയുടെയും അറിവോടെയാണെന്നും ഇക്കാര്യം വയർലസ് മുഖേനയും നേരിലും മേലുദ്യോഗസ്ഥരെ അറിയിച്ചിരുെന്നന്നും ഹരജിയിലുണ്ട്.
ജൂൺ 12നാണ് രാജ്കുമാറിനെ കസ‌്റ്റഡിയിലെടുത്തത‌്. 15ന‌് രാത്രി നെടുങ്കണ്ടം താലൂക്ക‌് ആശുപത്രിയിൽ എത്തിച്ചു. 16ന് റിമാൻഡ് ചെയ്ത് ജയിലിൽ പാർപ്പിച്ച രാജ്കുമാർ 21നാണ് മരിച്ചത്. കേസിൽ ഇതുവരെ എസ്.ഐയും എ.എസ്.ഐമാരുമടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച വിവരം അറിഞ്ഞില്ലെന്ന അന്നത്തെ എസ്.പി കെ.ബി. വേണുഗോപാലിെൻറ നിലപാട് ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കണ്ടെത്തിയിരുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.