ഞാൻ ശശി തരൂരിന്റെ കടുത്ത ആരാധകൻ, അദ്ദേഹം ലോകപ്രശസ്തൻ -സ്പീക്കർ എ.എൻ ഷംസീർ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ ശശി തരൂർ വിവാദം പുകഞ്ഞുനിൽക്കെ തരൂരിനെ വാനോളം പുകഴ്ത്തി സ്‍പിക്കര്‍ എ.എന്‍ ഷംസീര്‍ രംഗത്ത്.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ കടുത്ത ആരാധാകനാണ് താനെന്ന് സ്‍പിക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു. ശശി തരൂര്‍ ലോകപ്രസിദ്ധനാണെന്നും തരൂരിനെ വേദിയിലിരുത്തി ഷംസീറിന്‍റെ പ്രശംസ. പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കവേയാണ് തിരുവനന്തപുരം ലീലാ ഹോട്ടലില്‍ വെച്ച് തരൂരിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം യു.എന്‍ പ്രതിനിധിയായിരുന്നു. ശശി തരൂരിന്‍റെ ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷനറി തേടുമായിരുന്നു. വൊക്കാബുലറി ശക്തിപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം പഠിക്കാനും താന്‍ തയ്യാറായിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.

അതേസമയം, താന്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് മാറിനിന്നതില്‍ ഗൂഢാലോചനയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണത്തില്‍ നേതൃത്വമാണ് മറുപടി പറയേണ്ടതെന്നും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നയാളുകള്‍ തന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.

Tags:    
News Summary - I am a big fan of Shashi Tharoor, he is world famous - Speaker AN Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.