കോവിഡ്​: യുവതിയും ഇരട്ടക്കുട്ടികളും ഗുരുതരാവസ്ഥയിൽ; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കൊച്ചി: കോവിഡ് ബാധിച്ച സ്​ത്രീയുടെയും ഇരട്ട നവജാത ശിശുക്കളുടെയും തുടർചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സർക്കാറിൽനിന്ന് റിപ്പോർട്ട് തേടി. ഇടക്കൊച്ചി സ്വദേശി ഷിനോജി​െൻറ ഭാര്യ രാജലക്ഷ്മിയാണ്​ ദുരിതാവസ്ഥയിൽ. വൃക്ക രോഗിയാണ്​ ഷിനോജ്​.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും എറണാകുളം ജില്ല കലക്ടറും അന്വേഷിച്ച്​ മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റിവായതിന് പുറമേ ന്യൂമോണിയയും ബാധിച്ചു. ഐ.വി.എഫ് ചികിത്സയിലൂടെയാണ് രാജലക്ഷ്മി ഗർഭം ധരിച്ചത്.

കാക്കനാട് സ്വകാര്യ ആശുപത്രിയിലാണ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. 10 ദിവസത്തെ ചികിത്സക്ക് 10 ലക്ഷത്തോളം രൂപ ചെലവായി. ഇതിനിടെ കുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. യുവതിയും കുഞ്ഞുങ്ങളും വെൻറിലേറ്ററി​െൻറ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പൊതുപ്രവർത്തകനായ അഭിലാഷ് തോപ്പിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.