മ​ര​ടി​ൽ തു​ണി​ക്ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

തുണിക്കടയിൽ വൻ തീപിടിത്തം

മരട്: മരട് തെക്ക് എസ്.എൻ.ഡി.പി ക്ഷേത്ര പരിസരത്തോട് ചേർന്ന കെട്ടിടത്തിലെ കടമുറിയിൽ പ്രവർത്തിച്ച തുണിക്കടക്ക് തീപിടിച്ചു. കട പൂർണമായും കത്തിനശിച്ചു. മരട് കുമ്പളപ്പിള്ളിൽ ശോഭ സുരേഷിന്റെ തുണിക്കടക്കാണ് തീപിടിച്ചത്. ഉടമസ്ഥ കടയടച്ച് പോയിരുന്നതിനാൽ ആളപായം ഒഴിവായി. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടം.

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. ക്ഷേത്രത്തിലെ പൈപ്പ് ഉപയോഗിച്ചും അതുവഴി വന്ന കുടിവെള്ള ടാങ്കർലോറി തടഞ്ഞുനിർത്തി അതിലെ വെള്ളം ഉപയോഗിച്ചും തീയണക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോഴേക്കും ഫയർഫോഴ്സ് എത്തി തുണിക്കട തുറന്ന് തീ പൂർണമായും അണക്കുകയായിരുന്നു.

തൊട്ടടുത്ത മുറിയിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ ഷോപ്പിലേക്കും പിന്നിൽ പ്രവർത്തിച്ചിരുന്ന എസ്.എൻ.ഡി.പി ഓഫിസിലേക്കും വായനശാലയിലേക്കും തീ പടർന്നിരുന്നെങ്കിൽ അപകടം ഗുരുതരമായേനെ. തുണിക്കടയിൽ ഓണത്തിനോട് അനുബന്ധിച്ച് എടുത്തുവെച്ചിരുന്ന സ്റ്റോക്ക് മുഴുവനായും കത്തിനശിച്ചു. നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

Tags:    
News Summary - huge fire broke out in a clothes shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.