Posted On
date_range Updated On
date_range കരിപ്പൂരിൽ ആഭ്യന്തര മന്ത്രാലയ സംഘമെത്തി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയ സംഘമെത്തി. ടെക്നിക്കൽ വിഭാഗം ഉദ്യോഗസ്ഥരായ ദിനേശ്കുമാർ, ലക്ഷ്മികാന്ത് എന്നിവരാണ് ചൊവ്വാഴ്ച കരിപ്പൂരിലെത്തിയത്. നിർമാണപ്രവർത്തനം നടക്കുന്ന അന്താരാഷ്ട്ര ആഗമന ടെർമിനൽ, മറ്റു നവീകരണങ്ങൾ എന്നിവയും നിർമാണത്തിലെ കാലതാമസം, ഉപയോഗിക്കുന്ന വസ്തുക്കളുടെ നിലവാരം തുടങ്ങിയവയും സംഘം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.