വീട്ടിലെ പ്രസവത്തിനെതിരെ ഹരജി: ഉപഹരജി സമർപ്പിച്ച് വനിതാ ഡോക്ടർ

ചാ​വ​ക്കാ​ട്: എ​ട​ക്ക​ഴി​യൂ​രി​ൽ വീ​ട്ടി​ലെ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് നാ​ലാം നാ​ൾ കു​ഞ്ഞും അ​ണു​ബാ​ധ​യും മ​റ്റ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും കാ​ര​ണം പി​ന്നാ​ലെ മാ​താ​വും മ​രി​ച്ച സം​ഭ​വ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​യ ഡോ. ​കെ. പ്ര​തി​ഭ ഹൈ​കോ​ട​തി​യി​ൽ ഉ​പ​ഹ​ര​ജി സ​മ​ർ​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കും.

എ​ട​ക്ക​ഴി​യൂ​ർ ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ക​ല്ലം​വ​ള​പ്പി​ൽ ഇ​ബ്രാ​ഹീ​മി​ന്റെ ഭാ​ര്യ മു​ഹ്‌​സി​ന (37) ആ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച മ​രി​ച്ച​ത്. ഇ​വ​രു​ടെ കു​ഞ്ഞ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. മു​ഹ്സി​ന മു​മ്പും വീ​ട്ടി​ൽ പ്ര​സ​വി​ക്കു​ക​യും അ​തി​ൽ മ​റ്റൊ​രു കു​ട്ടി​യും മ​രി​ച്ചി​രു​ന്നു.

വീ​ട്ടി​ലെ പ്ര​സ​വ​ങ്ങ​ൾ അ​മ്മ​ക്കും കു​ഞ്ഞി​നും അ​പ​ക​ട​മെ​ന്ന​തി​നാ​ൽ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല​ല്ലാ​തെ പ്ര​സ​വി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം താ​നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ കെ. ​പ്ര​തി​ഭ സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചി​രു​ന്നു. വീ​ട്ടി​ലെ പ്ര​സ​വ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വീ​ട്ടി​ലെ പ്ര​സ​വം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തി​ന് ക​ർ​ശ​ന മാ​ന​ദ​ണ്ഡം ആ​വ​ശ്യ​പ്പെ​ട്ട് ഡോ. ​കെ. പ്ര​തി​ഭ ഹൈ​കോ​ട​തി​യി​ലും ഹ​ര​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Petition against home delivery: Female doctor files sub-petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.