കൊച്ചി: തിരുവനന്തപുരം കണിയാപുരം ജമാഅത്ത് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന ് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് ആശയക്കാരെ അയോഗ്യരാക്കിയ ബൈലോ ഭേദഗതി നിലനിൽക്ക ില്ലെന്ന് ഹൈകോടതി. ഭേദഗതി അസാധുവാക്കിയ കൊല്ലം വഖഫ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് മഹല്ല് ഭാരവാഹികൾ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഭേദഗതി നിയമവിരുദ്ധവും ഭരണഘടന അവകാശങ്ങളുടെ ലംഘനവുമാണെന്ന് കോടതി വിലയിരുത്തി.
2015 ഡിസംബർ 12ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പിൽ അഞ്ചുപേർ നൽകിയ നാമനിർദേശ പത്രിക തള്ളിയതാണ് നിയമപ്രശ്നത്തിനിടയാക്കിയത്. ഇവർ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് ആശയക്കാരാണെന്നും ഇത്തരക്കാർക്ക് മത്സരിക്കാനാവില്ലെന്ന് 1983ൽ ബൈലോയിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചാണ് 2018 സെപ്റ്റംബർ 28ന് അനുകൂല വിധി സമ്പാദിച്ചത്. ഇത് ചോദ്യം ചെയ്ത് ജമാഅത്ത് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചു. 1972ന് നിലവിൽവന്ന ബൈലോയിൽ കൊണ്ടുവന്ന ഭേദഗതി 1983 ഏപ്രിൽ 26ന് ജനറൽബോഡി അംഗീകരിച്ചതാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
ഇസ്ലാമിക നിയമസംഹിത പിന്തുടരുന്ന മതത്തിെൻറ ഭാഗമായവർ തന്നെയാണ് ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ എന്ന കാര്യത്തിൽ തർക്കമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇവ നിരോധിത സംഘടനകളുമല്ല. നിയമവിരുദ്ധമല്ലാത്ത ഏത് മതത്തിലും സംഘടനയിലും വിശ്വസിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന അവകാശമാണ്.
ജമാഅത്തെ ഇസ്ലാമി, മുജാഹിദ് ആശയക്കാർക്കും മഹൽ അംഗങ്ങളായി തുടരുന്നതിനോ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനോ വിലക്കേർപ്പെടുത്തിയിട്ടില്ല. ഇവർ തെരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാനാണ് ബൈലോയിൽ ഭേദഗതി കൊണ്ടുവന്നതെന്ന് വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.