വ്യാപക മഴ തുടരും; 11 ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ വരുംദിവസങ്ങളിലും വ്യാപക മഴ തുടരും. മൺസൂൺ പാത്തി തെക്കോട്ടുമാറി സജീവമായതും, ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതും, തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്​ മുകളിലായി ചക്രവാതചുഴിയുള്ളതുമാണ്​ കാരണം.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലും മഞ്ഞ അലർട്ടായിരിക്കും.

ശക്തമായ കാറ്റും മോശം കാലാവസ്ഥയുമുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 10 വരെയും കർണാടക തീരങ്ങളിൽ ജൂലൈ 12 വരെയും മത്സ്യബന്ധനത്തിന് പോകരുത്. ശനിയാഴ്ച രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസർകോട്​ വരെ കേരളതീരത്ത് 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - Heavy rain forecast in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.