മഴ: മൂന്നു മരണം; കാസർകോടും കണ്ണൂരും റെഡ് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ല​ട​ക്കം കാ​ല​വ​ർ​ഷം അ​തി​തീ​വ്ര​ത പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്​​ച​യും ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. കണ്ണൂരിലും കോഴിക്കോടും രണ്ടുപേർ മുങ്ങിമരിച്ചു.

തി​ങ്ക​ളാ​ഴ്ച പെ​യ്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് 11 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 102 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഇ​തോ​ടെ ഈ ​മാ​സം എ​ട്ടു​മു​ത​ൽ പെ​യ്ത മ​ഴ​യി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം 108 ആ​യി. 1546 വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. 45 കു​ടും​ബ​ങ്ങ​ളി​ലാ​യി 226 പേ​രെ​ക്കൂ​ടി ഇ​ന്ന​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

26 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 379 കു​ടും​ബ​ങ്ങ​ളി​ലെ 1519 പേ​രാ​ണു​ള്ള​ത്. കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത് -ഒ​മ്പ​ത്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ക്യാ​മ്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ആ​റ് ക്യാ​മ്പു​ക​ളി​ലാ​യി 170 കു​ടും​ബ​ങ്ങ​ളി​ലെ 680 പേ​രാ​ണ് ഉ​ള്ള​ത്. പ​ത്ത​നം​തി​ട്ട​യി​ൽ ര​ണ്ടു ക്യാ​മ്പു​ക​ളി​ലാ​യി 201 പേ​രും ആ​ല​പ്പു​ഴ​യി​ൽ മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി 288 പേ​രും കോ​ട്ട​യ​ത്ത് 208 പേ​രു​മു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 വ​രെ പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 3.5 മു​ത​ൽ 4.1 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മോ അ​തി​പ്ര​ക്ഷു​ബ്​​ധ​മോ ആ​വാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള, ക​ർ​ണാ​ട​ക, തെ​ക്ക് ത​മി​ഴ്‌​നാ​ട്, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ബു​ധ​നാ​ഴ്ച വ​രെ മ​ഴ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. അ​തേ​സ​മ​യം, തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ​യു​ടെ ക​രു​ത്ത് ചോ​ർ​ന്നി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യാ​യി ല​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​മൂ​ലം ഡാ​മു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ കു​റ​വ് 49 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 29ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.തി​രു​വ​ന​ന്ത​പു​ര​ത്ത്​ ക​ട​ൽ​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്.

വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
കാ​ക്കൂ​ർ (കോഴിക്കോട്​): കാ​ണാ​താ​യ മ​ധ്യ​വ​യ​സ്ക​ൻ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ. രാ​മ​ല്ലൂ​ർ പു​തു​ക്കു​ള​ങ്ങ​ര കൃ​ഷ്ണ​ൻ​കു​ട്ടി​യെ​യാ​ണ് (65) രാ​മ​ല്ലൂ​ർ സ്കൂ​ളി​നു സ​മീ​പ​ത്തെ വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച നാ​ലി​ന്​ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ കൃ​ഷ്ണ​ൻ​കു​ട്ടി രാ​ത്രി 10 വ​രെ എ​ത്തി​യി​രു​ന്നി​ല്ല. ബ​ന്ധു​വീ​ടു​ക​ളി​ലൊ​ന്നും എ​ത്തി​യ​താ​യു​ള്ള വി​വ​ര​വും വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.
കാ​ക്കൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ആ​ഗേ​ഷ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ദീ​പ, ദി​വ്യ, ദി​പി​ഷ, ദീ​പ്തി. മ​രു​മ​ക്ക​ൾ: മ​നോ​ജ്, ഷൈ​ജു, സു​ധീ​ഷ്, ജി​തി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​രു​താ​യി, പ​രേ​ത​രാ​യ രാ​മ​ൻ​കു​ട്ടി, ക​ല്യാ​ണി, പ​റാ​യി.

പയ്യന്നൂരില്‍ യുവാവ് കുളത്തില്‍ തെന്നിവീണ്​ മരിച്ചു
കണ്ണൂർ: പയ്യന്നൂരില്‍ കുളത്തിലേക്ക്​ തെന്നിവീണ യുവാവ്​ മുങ്ങിമരിച്ചു. കുഞ്ഞിമംഗലം കിഴക്കാരിയില്‍ ചന്ദേക്കാരന്‍ രവിയുടെ മകന്‍ രതുല്‍ (22) ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും രതുല്‍ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിലിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പെട്ടത്. കോളിത്തട്ട് സ്വദേശി കാരിത്തടത്തില്‍ ലിതീഷിനെയാണ് കാണാതായത്. ഞാറാഴ്ചയായിരുന്നു അപകടം.

Tags:    
News Summary - heavy rain continues in kerala red alert -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.