തിരുവനന്തപുരം: കേരളത്തിന്‍റെ ആരോഗ്യരംഗം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുേമ്പാഴാണ് വീണാ ജോർജ് ആരോഗ്യമന്ത്രിയായി എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വീണ തന്നെ ആരോഗ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുമ്പ് കെ.കെ ശൈലജ ടീച്ചർ കൈവശം വെച്ചിരുന്ന വകുപ്പിന്‍റെ തലപ്പത്തേക്ക് വീണയെത്തുേമ്പാൾ ആറന്മുളയിൽ നിന്നുള്ള ഈ എം.എൽ.എക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.
കോവിഡ് പ്രതിസന്ധിയാണ് ആരോഗ്യമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളി. കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുകയാണ്. ഇതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ ഇനി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആരോഗ്യമന്ത്രിയെന്ന നിലയിൽ വീണാ ജോർജിനും നിർണായക സ്ഥാനമുണ്ടാകും. മുമ്പ് ശൈലജ ടീച്ചർ ഭംഗിയായി നിർവഹിച്ച ചുമതല അതിനേക്കാളും നന്നായി ചെയ്യുകയെന്ന വെല്ലുവിളി കൂടി വീണക്ക് ഏറ്റെടുക്കേണ്ടി വരും.
എം.എൽ.എയെന്ന നിലയിൽ നടത്തിയ മികച്ച പ്രവർത്തനമാണ് വീണക്ക് ആരോഗ്യമന്ത്രി സ്ഥാനം ലഭിക്കാൻ കാരണമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ശൈലജ ടീച്ചറുടെ പിൻഗാമിയായി മറ്റൊരു വനിതയെ സ്ഥാനത്തെത്തിക്കണമെന്ന നിർബന്ധവും സി.പി.എമ്മിനുണ്ടായിരുന്നുവെന്ന് വേണം കരുതാൻ. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കുമെന്നാണ് മന്ത്രിസ്ഥാനത്തെ കുറിച്ചുള്ള അവരുടെ ആദ്യ പ്രതികരണം. വകുപ്പ് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.