representative image
Posted On
date_range Updated On
date_range ചുമട്ടുതൊഴിലാളികള്‍ക്ക് എടുക്കാവുന്ന പരമാവധി ഭാരം 55 കിലോ
തിരുവനന്തപുരം: ചുമട്ടുതൊഴിലാളികള്‍ക്ക് എടുക്കാവുന്ന പരമാവധി ഭാരം 55 കിലോയായി കുറയ്ക്കും. സ്ത്രീകള്‍, കൗമാരക്കാര്‍ എന്നിവര്‍ എടുക്കുന്ന ചുമടിൻെറ പരമാവധി ഭാരം 35 കിലോയാക്കും.
ഇതിന് 1978ലെ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാൻ ഗവര്‍ണറോട് മന്ത്രിസഭ ശിപാര്‍ശ ചെയ്തു.
ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന്, വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടുകൂടി വിരമിക്കൽ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.