കോഴഞ്ചേരി: സി.പി.എം കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ആറന്മുള പൊലീസ് പീഡനത്തിന് കേസെടുത്തു. മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ താമസിക്കുന്ന ജേക്കബ് തര്യനെതിരെയാണ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരിക്കുന്നത്.
അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയാണ് പരാതി നൽകിയത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിഷയത്തിൽ വീട്ടമ്മ ആദ്യം പാർട്ടിയിലാണ് പരാതി ഉന്നയിച്ചത്.
മല്ലപ്പുശ്ശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വം ഇത് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉയർന്നതോടെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു. തുടർന്ന്, അടിയന്തര ഏരിയ കമ്മിറ്റി വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത് സി.പി.എം അന്വേഷണം പ്രഖാപിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ ബാബു കോയിക്കലേത്ത്, ആര്.അജയകുമാര്‍, മഹിള അസോസിയേഷന് ജില്ല പ്രസിഡന്റ് വി.ജി. ശ്രീലേഖ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.