1200 മുതൽ 1400 വരെ; നിർമാണ ജോലികൾക്ക് കൂലി സ്വയം നിശ്ചയിച്ച് അതിഥി തൊഴിലാളികൾ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ലി കൂ​ട്ടി​ച്ചോ​ദി​ച്ച​തോ​ടെ നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. 800 രൂ​പ​യും 900 രൂ​പ​യും വ​രെ ന​ൽ​കി​യി​രു​ന്ന കൂ​ലി 1200 മു​ത​ൽ 1400 വ​രെ ചോ​ദി​ക്കു​ന്ന സ്ഥി​തി​യാ​ണ്. ക​രാ​റെ​ടു​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​വ​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത​താ​ണ് ഈ ​വേ​ത​നം. ഇ​ത്ത​ര​ത്തി​ൽ ത​ർ​ക്ക​ങ്ങ​ളു​ള്ള മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പൊ​ലീ​സും ലേ​ബ​ർ വ​കു​പ്പും സം​യു​ക്ത​മാ​യി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ന​ൽ​കാ​വു​ന്ന പ​രാ​വ​ധി വേ​ത​നം ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​രാ​റു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ൽ​പ​ണി​ക്കാ​ര​ന് 1100 രൂ​പ​യും ഹെ​ൽ​പ​ർ​ക്ക് 950 രൂ​പ​യും നി​ശ്ച​യി​ക്ക​ണ​മെ​ന്നും അ​തി​ലേ​റെ കൂ​ലി ന​ൽ​കു​ന്ന​ത് ക​രാ​ർ മേ​ഖ​ല​യെ ബാ​ധി​ക്കു​മെ​ന്നും കാ​ണി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തി​ലേ​റെ കൂ​ലി കൊ​ടു​ക്കേ​ണ്ടി വ​ന്നാ​ൽ ക​രാ​റു​കാ​ർ​ക്ക് നി​ര​ക്ക് ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്നും ബോ​ർ​ഡി​ൽ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച് തൊ​ഴി​ലെ​ടു​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ. 3000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ​യു​ണ്ട്. ലേ​ബ​ർ ഏ​ജ​ന്റു​മാ​രാ​ണ് ഇ​വ​രെ വി​വി​ധ തൊ​ഴി​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി കൂ​ലി സ്വ​യം നി​ശ്ച​യി​ക്കു​ക​യാ​ണി​പ്പോ​ൾ. കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ക്കും​മു​മ്പ് തീ​ർ​ക്കേ​ണ്ട കെ​ട്ടി​ട​നി​ർ​മാ​ണം, റോ​ഡ്പ​ണി എ​ന്നി​വ​ക്ക് വ​ർ​ധി​ച്ച വേ​ത​നം ന​ൽ​കി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ക്കു​ന്ന​ത്.

നേ​ര​ത്തെ ന​ൽ​കി​വ​ന്ന​തി​നേ​ക്കാ​ൾ 200 രൂ​പ​വ​രെ ഒ​രാ​ളു​ടെ ഒ​രു ദി​വ​സ​ത്തെ തൊ​ഴി​ൽ​കൂ​ലി വ​ർ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നും പ​റ​യു​ന്നു. വ​ർ​ധി​പ്പി​ച്ച കൂ​ലി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യാ​ൽ ത​ദ്ദേ​ശീ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​തി​നേ​ക്കാ​ൾ ന​ൽ​കേ​ണ്ടി​യും​വ​രും. തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചാ​ൽ തൊ​ഴി​ൽ​കേ​ന്ദ്ര​ത്തി​ലെ​ത്താ​നു​ള്ള യാ​ത്രാ​നി​ര​ക്ക്, ര​ണ്ടു​സ​മ​യ​ത്തെ ഭ​ക്ഷ​ണം എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ് കൂ​ലി. ഇ​തു​പ്ര​കാ​രം കെ​ട്ടി​ട​നി​ർ​മാ​ണം ക​രാ​റെ​ടു​ത്ത​വ​ർ​ക്ക് ന​ഷ്ട​മി​ല്ലാ​തെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി​യാ​ൽ ആ​വ​ശ്യ​ത്തി​ന് ത​ദ്ദേ​ശീ​യ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ൻ പ്ര​യാ​സ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടി​യാ​ൽ ഇ​തി​ലേ​റെ കൂ​ലി ന​ൽ​ക​ണം. സ​മ​യ​ത്തി​ന് തീ​ർ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യു​മു​ണ്ട്. 

Tags:    
News Summary - Guest workers set their own wages for construction work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.