ഓണം വാരാഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ക്ഷണിക്കാൻ രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി.എം.മുഹമദ് റിയാസും വി.ശിവൻകുട്ടിയും ഓണക്കോടി സമ്മാനിക്കുന്നു
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടിയും പി.എ മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവർണറെ ഔദ്യോഗികമായി ക്ഷണിച്ചു.
ഗവർണർക്ക് ഓണക്കോടി കൈമാറി. ഗവർണർ ക്ഷണം സ്വീകരിച്ചതായി മന്ത്രിമാർ പീന്നീട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർവകലാശാലാ-വി.സി വിഷയങ്ങളിൽ സർക്കാർ-ഗവർണർ ബലപരീക്ഷണം തുടരുന്നതിനിടെ ഓണാഘോഷ പരിപാടിക്ക് ഗവർണറെ ക്ഷണിക്കുമോയെന്നും പങ്കെടുക്കുമോയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
രാജ്ഭവനിലെത്തിയ മന്ത്രിമാരെ സ്വീകരിച്ച ഗവർണർ, ഓണാഘോഷ പരിപാടികളെക്കുറിച്ച് ചോദിച്ചറിയുകയും പങ്കെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഭാരതാംബ വിവാദത്തെ തുടർന്ന് രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ച ശേഷം ആദ്യമായാണ് മന്ത്രി വി.ശിവൻകുട്ടി ഇവിടെ എത്തുന്നത്. ബുധനാഴ്ച വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.