കത്ത് വിവാദത്തിൽ പ്രതിപക്ഷ സമരം തീർക്കാൻ സർക്കാർ നീക്കം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം തീർക്കാൻ സർക്കാർ ശ്രമം. സമരക്കാരുമായി മന്ത്രി എം.ബി രാജേഷ് ചർച്ച നടത്തും. സമരം നടത്തുന്ന പാർട്ടികളുടെ ജില്ലാ ഭാരവാഹികളോട് ചർച്ചക്കെത്താൻ നിർദേശിച്ചിട്ടുണ്ട്. നാളെ വൈകീട്ട് അഞ്ച് മണിക്ക് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

കോർപറേഷനിലെ 295 തസ്തികകളിലേക്ക് പാർട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയതെന്ന് പറയുന്ന കത്താണ് വിവാദത്തിന് ആധാരം.കത്ത് തന്‍റേതല്ലെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമികാന്വേഷണം നടന്നിരുന്നു.

ഇതിന് പിന്നാലെ ഇതുസംബന്ധിച്ച് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. സ്പെഷൽ യൂനിറ്റ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായിരുന്നു വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശം.പ്രാഥമികാന്വേഷണത്തിനുശേഷം അന്വേഷണം അവസാനിപ്പിക്കുന്ന നിലയിലേക്കാണ് വിജിലൻസ് നീങ്ങുന്നതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Tags:    
News Summary - Government moves to end strike over letter controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.