തിരുവനന്തപുരം: ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കിൽ മദ്യവിൽപനശാലകൾ അടച്ചിടണമെന്ന് കഴിഞ്ഞദിവസം ഹൈകോടതി നിർദേശിച്ചതിന് പിന്നാലെ ഓൺലൈൻ മദ്യവിൽപനയുമായി സംസ്ഥാന സർക്കാർ. ബെവ്‌കോ ചില്ലറ വിൽപനശാലകളിലെ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായെന്ന വിശദീകരണവുമായി, ഉപഭോക്താക്കൾക്ക് ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം ചൊവ്വാഴ്ച മുതൽ നടപ്പാക്കും. തുടക്കത്തിൽ തിരുവനന്തപുരം വൈ.എം.സി, പാവമണി എന്നീ ചില്ലറ വിൽപനശാലകളിലാണ് ഓൺലൈൻ വിൽപന പരീക്ഷിക്കുന്നത്.
ഈ സൗകര്യം ക്രമേണ മറ്റു ചില്ലറ വിൽപനശാലകളിലും ലഭ്യമാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനാവാത്തതിൽ സർക്കാറിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
ഒരുവിധ കോവിഡ് മാനദണ്ഡങ്ങളും ഇവിടെ പാലിക്കാറുണ്ടായിരുന്നില്ല. മദ്യശാലകളിലെ തിരക്ക് കുറക്കാനെന്ന പേരിൽ ഓൺലൈൻ മദ്യവിൽപന തുടങ്ങുന്ന സർക്കാർ മദ്യവിൽപനയിൽനിന്നുള്ള വരുമാനം വർധിപ്പിക്കാനുള്ള ഉപാധിയായി ഭാവിയിൽ ഈ മാർഗം വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.